പന്തളത്ത് വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോടിമത : എം.സി റോഡില്‍ പന്തളത്ത് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്നബൈക്ക് യാത്രികൻ മരിച്ചു. വ്യാഴാഴ്ച രാത്രി 10.30ഓടെ പന്തളം പാട്ടുപുരക്കാവ് ക്ഷേത്ര കാണിക്കവഞ്ചിക്കു സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബൈക്കില്‍ യാത്ര ചെയ്ത പന്തളം കടയ്ക്കാട് ഉളമയില്‍ കാവില്‍ വീട്ടില്‍ സുനീഷ് (29) ആണ്  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഒപ്പം ബൈക്കില്‍ യാത്ര ചെയ്ത കൊല്ലം തേവലക്കര അരിനെല്ലൂര്‍ ഊപ്പന്‍ വിളയില്‍ റിയാസ് (34) ന് സാരമായി പരിക്കേറ്റിരുന്നു. തിരുവനപുരത്ത് നിന്നും പാലായിലേക്ക് പോയ കെഎസ് ആര്‍ടിസി വോള്‍വോ ബസും എതിര്‍ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Advertisements

Hot Topics

Related Articles