തലവേദന എടുത്താൽ ഇനി പാരസെറ്റാമോൾ തിരയേണ്ട ; പാരസെറ്റാമോൾ അടക്കം സംസ്ഥാനത്തെ പത്ത് മരുന്നുകൾക്ക് നിരോധനം

കൊച്ചി : തലവേദന എടുത്താൽ ഓടിയെത്തി കഴിക്കാൻ ഇനി പാരസെറ്റാമോൾ കിട്ടിയെന്ന് വരില്ല. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരസെറ്റാമോൾ അടക്കം പത്ത് മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ.

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് പാരസെറ്റാമോളും കുടുങ്ങിയത്. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം.

മരുന്നിന്റെ പേര്, ഉദ്പാദകര്‍, ബാച്ച്‌ നമ്പർ , കാലാവധി എന്ന ക്രമത്തില്‍:

  1. Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022.
  2. Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel D-HD, M/s. Thrift Pharmaceuticals Pvt. Ltd, Khasra, U.K., THT-21831, 11/2023.
  3. Paracetamol and Diclofenac Potassium Tablets VALET-PM, M/s. Suraksha Pharma Pvt Ltd, 410, Karondi, Roorkee, Uttarakhand, MAC90820, 07/2023.
  4. AMOPIN-5, Amlodipine Tablets IP, M/s. Finecure Pharmaceuticals Ltd, Shimla Pistaur, Malsa Road, Kichha, Udhamsingh Nagar- 263148, Uttarakhand, AMP1001, 01/2024.
  5. Glibenclamide(5mg) and Metformin(500mg) Tablets IP, M/s. Pure and Cure Health Care Pvt. Ltd, Plot No. 26A, 27-30, Sector 8A, IIE, SIDCUL, Uttarakhand, PWOAK 58, 04/2023.
  6. Losartan Potassium Tabs IP 50mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, LPT 20024, 09/2022.
  7. SYMBEND(Albendazole Tablets IP), M/s. Symbiosis Pharmaceuticals Pvt Ltd, Suketi Road, Kala-Amb, Himachal Pradesh, ST20-071, 04/2022.
  8. Bisoprolol Fumarate Tablets USP 5mg (ZABESTA), M/s. USV Pvt. Ltd, AT-324, Sompura Indl Area, 1st Stage, Bengaluru, 56000540, 03/2023.
  9. Citicoline Sodium Tablets IP 500mg, M/s. Meril Pharma (P) Ltd, Plot No-212, Raipur, Bhagwanpur, Roorkee, UK-247667, T-210516, 07/2022.
  10. Hand Sanitizer by Rhombus 1-Propanol, 2-Propanol and Macetronium Ethyil Sulphate Solution, M/s. Aan Pharma Pvt Ltd, 816/1, Gujarath, Rakanpur, 292, 05/2022.

Hot Topics

Related Articles