പാർലമെൻറ് ഫലത്തിന് പിന്നാലെ കേരളത്തിൽ രണ്ടു സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് ! വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റു നോക്കി കേരളം 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒന്നാം പിണറായി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും പരാജയം രുചിച്ചുവെന്ന പ്രത്യേകതയുണ്ട് ഫലപ്രഖ്യാപനം വരുമ്ബോള്‍.വടകരയില്‍ കെ.കെ ശൈലജ, തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ഡോ. ടിഎം തോമസ് ഐസക്ക് എന്നിവരാണ് ലോക്സഭയിലേക്ക് മത്സരിച്ച്‌ പരാജയമറിഞ്ഞത്. നിലവിൽ രാഹുൽഗാന്ധി രണ്ടു സീറ്റുകളിലാണ് വിജയിച്ചത്. ഇതിൽ ഏതെങ്കിലും ഒരു സീറ്റ് മാത്രമേ നിലനിർത്താൻ സാധിക്കു. രാഹുൽ ഗാന്ധി രാജി വയ്ക്കുന്ന സീറ്റ് വയനാട് ആകുമോ എന്ന ആകാംക്ഷയിലാണ് കേരളം. അങ്ങനെയാണെങ്കിൽ , വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് വന്നേക്കും. 

Advertisements

ഇതില്‍ കനത്ത തോല്‍വി വഴങ്ങിയത് വടകരയില്‍ കെകെ ശൈലജയാണ്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബിലിനോട് തോല്‍വി വഴങ്ങുകയായിരുന്നു. തൃശൂരില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ 74,000ല്‍പ്പരം വോട്ടുകള്‍ക്കാണ് വിഎസ് സുനില്‍കുമാര്‍ പരാജയപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബെന്നി ബെഹനാനോട് പരാജയപ്പെട്ടപ്പോള്‍ പത്തനംതിട്ടയില്‍ തോമസ് ഐസക്കും പരാജയം രുചിച്ചു. സിറ്റിംഗ് എംപി ആന്റോ ആന്റണിയോടാണ് ഐസക് തോല്‍വി വഴങ്ങിയത്.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചു. കേരളത്തില്‍ നിന്ന് സിപിഎമ്മിന് ലഭിച്ച ഏക സീറ്റാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്.

കെ രാധാകൃഷ്ണന്‍, ഷാഫി പറമ്ബില്‍ എന്നിവരുടെ വിജയത്തോടെ നിയമസഭയില്‍ ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. വയനാട് നിന്നും റായ്ബറേലിയില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവയ്ക്കാനാണ് സാദ്ധ്യത. അങ്ങനെയാണെങ്കില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

Hot Topics

Related Articles