ജഗൻമോഹൻ റെഡ്ഡി സർക്കാർ വീഴും : എൻ.ഡി.എ സഖ്യം ആന്ധ്രയില്‍ അധികാരം പിടിക്കും : എക്സിറ്റ് പോള്‍ഫലം 

അമരാവതി : ആന്ധ്രപദേശില്‍ വൈ.എസ്.ആ‍ർ കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ജഗൻമോഹൻ റെഡ്ഡി സർക്കാർ വീഴുമെന്ന് എക്സിറ്റ് പോള്‍ഫലം. ആക്സിസ് മൈ ഇന്ത്യ സർവേയാണ് എൻ.ഡി.എ സഖ്യം ആന്ധ്രയില്‍ അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നത്. എൻ.ഡി.എ സഖ്യം ആന്ധ്രയില്‍ 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. വൈ.എസ്.ആർ.സി.പിക്ക് 55 മുതല്‍ 77 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സർവേയില്‍ പറയുന്നു. എൻ.ഡി.എ സഖ്യത്തില്‍ തെലുങ്കുദേശം പാർട്ടി 78 മുതല്‍ 96 സീറ്റുകള്‍ വരെ നേടും. ബി.ജെ.പി നാലുമുതല്‍ ആറു സീറ്റുവരെയും ജെ.എസ്.പി 16 മുതല്‍ 18 വരെ സീറ്റുകളും നേടും. അതേസമയം ഇന്ത്യ സഖ്യത്തിന് 2 സീറ്റുകള്‍ മാത്രമാണ് ആന്ധ്രയില്‍ ലഭിക്കുക.

Advertisements

ഒഡിഷയില്‍ 62 മുതല്‍ 80 സീറ്റുകള്‍ വരെയാണ് ബി.ജെ.പിക്ക് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. ബി.ജെ.ഡിക്കും സമാനസീറ്റുകളിലാണ് സാദ്ധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 113 സീറ്റുകളാണ് ബി.ജെ.ഡി നേടിയത്. ഒഡിഷയില്‍ തൂക്കുസഭയ്ക്ക് സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കോണ്‍ഗ്രസിന് അഞ്ച് മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ആന്ധയില്‍ ജഗൻമോഹൻ ചെറിയ വ്യത്യാസത്തില്‍ അധികാരം നിലനിറുത്തിയേക്കുമെന്ന് ആര പോള്‍ സ്ട്രാറ്റജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവചിക്കുന്നു. വൈ.എസ്.ആ‍ർ.സി.പിക്ക് 94 മുതല്‍ 104 സീറ്റുകള്‍ വരെ ലഭിക്കാം എന്നാണ് പ്രവചനം. എൻ.ഡി.എ സഖ്യത്തിന് 71 മുതല്‍ 81 സീറ്റുകള്‍ വരെ ലഭിക്കും.

എന്‍ഡിഎ സഖ്യത്തിനു 71 മുതല്‍ 81 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു. ആന്ധ്രയില്‍ പിപ്പിള്‍സ് പള്‍സ് എന്‍ഡിഎ സഖ്യത്തിനു 111 മുതല്‍ 135 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.ടിവി 5 തെലുഗു എൻ.ഡി.എയ്ക്ക് 116 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. വൈ.എസ്.ആ‍ർ.സി.പിക്ക് 14 സീറ്റ് മാത്രമെന്നാണ് പ്രവചനം.

Hot Topics

Related Articles