പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റും യുഡിഎഫ് നേടും ; തോറ്റാല്‍ മുഴുവൻ ഉത്തരവാദിത്വവും സ്വയമേറ്റെടുക്കും ; വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും ; വി ഡി സതീശൻ

തിരുവനന്തപുരം : 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കുമായിരിക്കും. തോറ്റാല്‍ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു. പണ്ട് ഗ്രൂപ്പ് യോഗം ചേര്‍ന്നില്ലെങ്കില്‍ ചില നേതാക്കള്‍ക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളില്‍ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശൻ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ പറഞ്ഞു.

Advertisements

കേരള പൊലീസിനെ കൈകാലുകള്‍ വരിഞ്ഞുകെട്ടി ലോക്കപ്പില്‍ കിടത്തിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിനെ ഒരു സംഘം ഹൈജാക് ചെയ്തിരിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി പണം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായി ഊരാളുങ്കല്‍ സൊസൈറ്റി മാറിയെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പണവും പോകുന്നത് അഴിമതിപ്പെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. എല്ലാ പ്രവര്‍ത്തികളും ഇനി ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്. ഡിവൈഎഫ്‌ഐയും എസ് എഫ് ഐയും മാഫിയ സംഘമായി മാറിയിരിക്കുകയാണെന്നും സതീശൻ വിമര്‍ശിച്ചു.

Hot Topics

Related Articles