കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യവുമായികുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. ഗോൾ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ച് പത്തനംതിട്ട നഗരസഭ സി ഡി എസ്സ് ചെയർപേഴ്സൺ പൊന്നമ്മ ശശിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കീർ ഹുസൈൻ ഗോളടിച്ചുകൊണ്ട് നിർവഹിച്ചു.

Advertisements

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ അസീസ്, പ്രിവന്റീവ് ഓഫീസർമാരായ പ്രഭാകരൻ പിള്ള, സുഭാഷ് കുമാർ ബി, സോമശേഖരൻ. ജി, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, പ്രമാടം സി ഡി എസ്സ് ചെയർപേഴ്സൺ ബിന്ദു അനിൽ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനുപ പി ആർ, എലിസബത്ത് ജി കൊച്ചിൽ, ഷാജഹാൻ ടി.കെ, എൻ യു എൽ എം മാനേജർ സുനിത വി, സ്നേഹിത സ്റ്റാഫുകളായ ട്രീസ എസ്സ് ജെയിംസ്, ഗായത്രി ദേവി, റസിയ കെ എം എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ അശ്വതി വി നായർ, ജിജിന , നഗരസഭാ മെമ്പർ സെക്രട്ടറി മിനി, മറ്റ് ഉദ്യോഗസ്ഥരായ അശ്വതി, ജയലക്ഷ്മി, കമ്മ്യൂണിറ്റി കൗൺസിലർമാർ, സി ഡി എസ് , എ ഡി എസ്സ് അയൽക്കൂട്ടാംഗങ്ങൾ എന്നിവർ ഉൾപ്പെടെ 60 ലധികം അംഗങ്ങൾ ഗോളടിച്ചുകൊണ്ട് ഗോൾ ചലഞ്ചിൽ പങ്കെടുത്തു. ഗോളടിക്കുന്നതിനോടൊപ്പം കളറിൽ കൈമുക്കി പതിപ്പിച്ചു കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിനിലും എല്ലാവരും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.