ശബരിമലയെ ഭക്തിസാന്ദ്രമാക്കി : കേരള പോലീസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥരുടെ ഭക്തിഗാന അര്‍ച്ചന

ശബരിമല സന്നിധാനം ഡ്യൂട്ടിയിലുള്ള കേരള പോലീസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ സന്നിധാനം മണ്ഡപത്തില്‍ നടത്തിയ ഭക്തിഗാന അര്‍ച്ചന ശബരിമലയെ ഭക്തിസാന്ദ്രമാക്കി. സന്നിധാനം എഎസ്ഒ ( അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ) ബി വിനോദ് ഭക്തിഗാന അര്‍ച്ചന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ് ഐ സൈബു കുമാറിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന പോലീസ് സംഘമാണ് ഭക്തിഗാനങ്ങള്‍ ആലപിച്ചത്. ശബരിമല സന്നിധാനത്ത് വര്‍ഷങ്ങളായി പോലീസ് ഉദ്യോഗസ്ഥര്‍ ഭക്തിഗാന അര്‍ച്ചന നടത്തിവരുന്നു.

Hot Topics

Related Articles