പ്രൊമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകള്‍:
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രായപരിധി 18-30 വയസ് വരെ. ഒരുതദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകരില്ലെങ്കില്‍ സമീപ തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും.
പ്രമോട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മുമ്പ് പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുന്നതല്ല.
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവര് നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 ന് മുമ്പായി പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0468 2322712. കൂടുതല്‍വിവരങ്ങളും, അപേക്ഷാ ഫോറവും ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.
പ്രൊമോട്ടര്‍ നിയമനം; പട്ടികജാതി വികസന വകുപ്പില്‍
Advertisements