പട്ടം എസ് യു ടി ആശുപത്രിയിൽ ‘കോവിഡ് ഫ്രണ്ട്‌ലൈൻ വർക്കർ കോഴ്‌സുകൾ’ ആരംഭിച്ചു

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയിൽ എൻ എസ് ഡി സി (നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ), എച്ച് എസ് ഡി സി (ഹെൽത്ത് കെയർ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) എന്നീ കേന്ദ്ര /സംസ്ഥാന ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും എ എച്ച് പി ഐ (അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡർസ് ഇന്ത്യ) എന്ന പ്രൈവറ്റ് ആശുപത്രികളുടെ സംഘടനയും ചേർന്ന് 21 ദിവസത്തെ തിയറി ക്ലാസ്സും 3 മാസത്തെ ജോലി പരിശീലനവും ഉൾപ്പെടുത്തി സൗജന്യ സർട്ടിഫിക്കേഷൻ കോഴ്‌സുകൾ സംഘടിപ്പിക്കുന്നു.

Advertisements

പട്ടം എസ് യു ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി കോഴ്‌സുകൾ ഉദ്ഘാടനം ചെയ്തു. കോറോണക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന സന്ദേശം പങ്കുവച്ചുകൊണ്ട് കോവിഡ് യോദ്ധാക്കളെ തയ്യാറാക്കുക, അതിനോടൊപ്പം പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ജോലി സാധ്യത നൽകുക എന്നിവയാണ് കോഴ്‌സിന്റെ ഉദ്ദേശം. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്ലാസ്സുകൾ നടത്തുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കൽ സൂപ്രണ്ട് അനൂപ് ചന്ദ്ര പൊതുവാൾ, സി. എൽ. ഒ. രാധാകൃഷ്ണൻ നായർ എസ് യു ടി നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ അനുരാധ ഹോമിൻ, എച്ച് ആർ മാനേജർ ദേവി കൃഷ്ണ, ക്വാളിറ്റി വിഭാഗം മേധാവി ട്രീസ്സ, ഫിനാൻസ് മാനേജർ അജയ് ശർമ്മ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Hot Topics

Related Articles