എൽഎൽ.ബി., എൽഎൽ.എം. പ്രവേശനം

തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി., ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി./എൽഎൽ.എം. കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം. അപേക്ഷയിൽ ന്യൂനതകളുള്ളവർക്കും ഓൺലൈൻ പോർട്ടലിൽ മെമ്മോ ലഭിച്ചിട്ടുള്ളവർക്കും അവ പരിഹരിക്കാൻ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാൻ 13-ന് വൈകുന്നേരം അഞ്ചുവരെയാണ് സമയം അനുവദിച്ചത്.

Advertisements

സംവരണാനുകൂല്യം പ്രൊഫൈലിൽ അനുവദിക്കുകയും എന്നാൽ, കേരളീയനാണെന്നു തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാത്തതിന് മെമ്മോ ലഭിച്ചവരുമായ വിദ്യാർഥികൾ ഈ തീയതിക്കകം രേഖകൾ സമർപ്പിക്കണം. അല്ലെങ്കിൽ അനുവദിച്ച സംവരണം റദ്ദാക്കപ്പെടുമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

Hot Topics

Related Articles