പയ്യപ്പാടി: ഈ ഓണക്കാലത്തു മാതൃകാ പ്രവർത്തനം നടത്തി പുതുപ്പള്ളിയിലെ വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി. ഒട്ടുമിക്ക സംഘടനകളും വലിയ ഓണാഘോഷ പരിപാടികൾ നടത്തിയപ്പോൾ 30 കുടുംബങ്ങൾക്ക് ഓണക്കിറ്റ് സമ്മാനമായി നൽകിയാണ് ഈ പള്ളി ഓണം മാതൃകാപരമായി കൊണ്ടാടിയത്.
വെള്ളുക്കുട്ട പള്ളിയിലെ മാർ ഗ്രീഗോറിയോസ് ചാരിറ്റി മിഷന്റെ നേതൃത്വത്തിൽ ആണ് കിറ്റ് വിതരണം നടത്തിയത്. ഇടവക വികാരി ഫാ: തോമസ് വർഗീസ്, സഹവികാരി ഫാ: എബ്രഹാം പി മാത്യു, ചാരിറ്റി കൺവീനർ ഡോ: ഐപ്പ് വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പള്ളി ട്രസ്റ്റി ടി വി തോമസ്, സെക്രട്ടറി കെ എം തോമസ് എന്നിവർക്കൊപ്പം ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.





നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സ്വന്തമായി വീടില്ലാത്തവർക്കു ഭവനം സ്ഥലം വാങ്ങി നിർമിച്ചു കൊടുക്കുന്നതുൾപ്പടെയുള്ള വലിയ പദ്ധതികൾക്ക് വെള്ളുകുട്ട പള്ളി നേതൃത്വം കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇടവക അംഗങ്ങളുടെയും വെള്ളുക്കുട്ട കരക്കാരുടെയും സഹകരണം ഇക്കാര്യങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടി ചേർത്തു.