പെരിയാറിലെ വിഷം കലക്കലിന് അവസാനമില്ല;  വീണ്ടും മീനുകള്‍ ചത്തു പൊങ്ങി; വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവുമെന്ന് നാട്ടുകാര്‍

പെരിയാർ നദിയില്‍ വീണ്ടും മീനുകള്‍ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിൻറെ സമീപത്താണ് മീനുകള്‍ ചത്തുപൊങ്ങിയത്. രാവിലെ നദിയില്‍ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകള്‍ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. കരിമീൻ ഉള്‍പ്പെടെ മീനുകള്‍ ചത്തവയിലുണ്ട്. പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. രാസമാലിന്യം കലർന്നതാണോ മീനുകള്‍ ചാകാൻ കാരണമെന്ന് പരിശോധനയിലേ വ്യക്തമാകൂ. ചിത്രപ്പുഴയിലും പെരിയാറിലും കഴി‍ഞ്ഞ ദിവസമാണ് മീനുകള്‍ ചത്തുപൊങ്ങിയത്. മത്സ്യക്കുരുതിയില്‍ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടില്‍ പറയുന്നു. കുഫോസിൻ്റെയും മലനീകരണ നിയന്ത്രണ ബോർഡിൻ്റെയും കണ്ടെത്തെലുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോർട്ട് ജില്ലകളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി.അതേസമയം മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലർന്നതല്ല എന്ന കണ്ടെത്തല്‍ ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.നദിയില്‍ മാലിന്യം ഒഴുക്കിയ എ കെ കെമിക്കല്‍സ്, അർജുന നാച്ചുറല്‍സ് എന്നീ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കും.

Advertisements

Hot Topics

Related Articles