പെരിയാറിലെ മത്സ്യക്കുരുതി; പരസ്പരം പഴിചാരി മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇറിഗേഷന്‍ വകുപ്പും

പെരിയാറിലെ മത്സ്യക്കുരുതിയില്‍ വകുപ്പുകള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍. പരസ്പരം പഴിചാരിയുള്ള റിപ്പോര്‍ട്ട് വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. വസ്തുതകള്‍ മാത്രം നല്‍കാനും കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാനും നിര്‍ദേശം നല്‍കി. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇറിഗേഷന്‍ വകുപ്പും പരസ്പരം പഴിചാരി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisements

വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെ പ്രതിക്കൂട്ടിലായ ഇറിഗേഷന്‍ വകുപ്പാണ് ജില്ലാ കളക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മുന്നറിയിപ്പില്ലാതെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ന്യായീകരണം. അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ (പിസിബി) തള്ളി കുഫോസ് റിപ്പോര്‍ട്ട് നല്‍കി. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈന്‍സ് മറൈന്‍ പ്രൊഡക്‌ട്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്.

Hot Topics

Related Articles