പെരുമ്പാവൂരിൽ രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ പുല്ലുവഴിയില്‍ രണ്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അപകടത്തിൽ ഒരാള്‍ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എംസി റോഡില്‍ പുല്ലുവഴി വില്ലേജ് ജങ്ഷനില്‍ രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് എയർപോർട്ടിലേക്ക് യാത്രക്കാരുമായി പോയ ഇന്നോവ കാർ നിയന്ത്രണംവിട്ട് എതിർദിശയില്‍ വന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അങ്കമാലി ഭാഗത്തുനിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോവുകയായിരുന്നു കാർ. ഇതില്‍ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകർന്നു. നാട്ടുകാർ ചേർന്ന് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

Hot Topics

Related Articles