എന്തൊരു വിധിയിത്..? ഇന്ധനവില ഇന്നും കൂട്ടി; വര്‍ദ്ധനവ് തുടര്‍ച്ചയായ അഞ്ചാം ദിവസം

തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.57 ആയി. ഡീസല്‍ ഒരു ലിറ്ററിന് 95.72 രൂപ നല്‍കണം.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 102.82 രൂപയും ഡീസലിന് 95.99 രൂപയുമായി.

Hot Topics

Related Articles