പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം; പ്ലസ്ടു സീറ്റ് കുറവ് വിഷയത്തില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ, ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന, മൂന്നാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിനം പ്ലസ്ടു സീറ്റ് കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് അനുമതി തേടി. ഷാഫി പറമ്പില്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisements

അടുത്തമാസം 12വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവ പരിഗണിക്കും. ചൊവ്വാഴ്ച മൂന്നു ബില്ലുകളും പരിഗണിക്കും. സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍, കേരള ധനസംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബില്‍ എന്നിവയാണു പരിഗണനയ്ക്കു വരുന്നത്.

Hot Topics

Related Articles