എണ്‍പത്തിരണ്ടുകാരിയായ ഭാര്യ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍; എണ്‍പത്തിയഞ്ച്കാരനായ ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍; ഉഴവൂരില്‍ നാടിനെ നടുക്കി വയോധികയുടെ മരണം

കോട്ടയം: എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയില്‍ ഭാരതിയമ്മയെ (82)യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് രാമന്‍കുട്ടിയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം നടന്നത്. ചേറ്റുകുളത്തെ വീട്ടില്‍ കഴുയുകയായിരുന്നു ഇരുവരും. ഇവരുടെ മക്കളായ സോമനും കുടുംബവും ഇതേ വീട്ടില്‍ തന്നെയായിരുന്നു താമസം. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭാരതിയമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ ഭര്‍ത്താവായ രാമന്‍ കുട്ടിയെ തൊട്ടടുത്ത കിണറ്റില്‍ കാണപ്പെടുകയായിരുന്നു. മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രാമന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരതിയമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇവരുടെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് ഇവരുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇരുവര്‍ക്കുമിടയില്‍ കാര്യമായ വഴക്കുകള്‍ ഒന്നും നിലനിന്നിരുന്നില്ല എന്നാണ് നാട്ടുകാരും വീട്ടുകാരും നല്‍കിയ പ്രാഥമിക മൊഴി. സംഭവം കൊലപാതകമെന്ന മൊഴിയാണ് സമീപവാസികളും പ്രാഥമികമായി നല്‍കിയിരിക്കുന്നത്. പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും പോലീസ് പറയുന്നു. സംഭവം നടന്ന സമയം വീട് അടച്ചിട്ട നിലയില്‍ തന്നെയായിരുന്നു എന്നാണ് പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles