കർഷക പ്രതിഷേധത്തിന് പിൻതുണ: യു.പി യിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ലഖ്നൗ: കർഷക പ്രതിഷേധത്തിന് പിൻതുണയുമായി യു.പി.യിൽ എത്തിയ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി അ​റ​സ്റ്റി​ല്‍. യു​പി പൊ​ലീ​സ് പ്രി​യ​ങ്ക​യെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ഘ​ട​ക​മാ​ണ് അ​റി​യി​ച്ച​ത്.
നേ​ര​ത്തെ യു​പി​യി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി അ​റ​സ്റ്റി​ലാ​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി.​വി.​ശ്രീ​നി​വാ​സും ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

Advertisements

പ്രി​യ​ങ്ക​യെ സീ​താ​പൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു. ഇന്ന് പുലര്‍ച്ചെ പ്രി​യ​ങ്ക ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്കു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഇ​ടി​ച്ചു​ക​യ​റി മ​രി​ച്ച ക​ര്‍​ഷ​ക​രു​ടെ കു​ടും​ബ​ത്തെ കാ​ണാ​ന്‍ ല​ഖിം​പൂ​രി​ലെ​ത്തി​യെ​ന്നും കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചി​രു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേ​ര​ത്തെ സം​ഘ​ര്‍​ഷ സ്ഥ​ല​ത്തേ​യ്ക്ക് പോ​കാ​നൊ​രു​ങ്ങി​യ പ്രി​യ​ങ്ക​യെ രാ​ത്രി യു​പി പൊ​ലീ​സ് ല​ക്നോ​വി​ല്‍ വ​ച്ച്‌ ത​ട​ഞ്ഞി​രു​ന്നു. ഇ​തോ​ടെ കാ​ല്‍​ന​ട​യാ​യി യാ​ത്ര തു​ട​രു​കയായിരുന്നു. നേരത്തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്കു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഇ​ടി​ച്ചു​ക​യ​റി എ​ട്ടു പേ​ർ മ​രി​ച്ച ല​ഖിം​പൂ​രി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ പോ​ലീ​സ് ത​ട​ഞ്ഞിരുന്നു.

ല​ക്നോ​വി​ലാ​ണ് പ്രി​യ​ങ്ക​യെ യു​പി പോ​ലീ​സ് ത​ട​ഞ്ഞ​ത്. മ​രി​ച്ച ക​ർ​ഷ​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​നാ​ണ് പ്രി​യ​ങ്ക പു​റ​പ്പെ​ട്ട​ത്.
ക​ർ​ഷ​ക​രെ ന​ശി​പ്പി​ക്കാ​നാ​ണ് ഈ ​സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​ന്ന​ത്തെ സം​ഭ​വം കാ​ണി​ക്കു​ന്ന​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ട് താ​ൻ ഒ​രു കു​റ്റ​വും ചെ​യ്യു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ത​ന്നെ ത​ട​യു​ന്ന​തെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.

ബി​എ​സ്പി നേ​താ​ക്ക​ൾ ല​ഖിം​പൂ​രി​ലേ​ക്ക് പോ​കു​ന്ന​തും പോ​ലീ​സ് ത​ട​ഞ്ഞു. നാ​ലു ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്ന് ല​ഖിം​പു​ർ ഖേ​രി അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​രു​ൺ​കു​മാ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് കു​മാ​ർ മി​ശ്ര​യു​ടെ മ​ക​ൻ ഓ​ടി​ച്ച കാ​റാ​ണു ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ​തെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ആ​രോ​പി​ച്ചു.

Hot Topics

Related Articles