ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി; ഫോണ്‍ നമ്പറിന് ഇനിമുതല്‍ പണം ഈടാക്കും ;ഡാറ്റാ പ്ലാനുകള്‍ക്ക് വില ഉയരും 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നമ്പറിന് ഇനിമുതല്‍ പണം ഈടാക്കിയേക്കും. ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകുന്ന നടപടിയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നീക്കങ്ങള്‍.ഒന്നുകില്‍ ഒരു നമ്പറിന് ഒറ്റത്തവണ ചാർജ് ഈടാക്കുകയോ അല്ലെങ്കില്‍ വാർഷിക നിരക്ക് ഈടാക്കുകയോ അല്ലെങ്കില്‍ കേന്ദ്രീകൃതമായി സർക്കാർ നടത്തുന്ന ലേലത്തില്‍ നമ്പറിംഗ് സീരീസ് വാങ്ങി അനുവദിക്കുകയോ ചെയ്യാമെന്ന് ട്രായ് പറഞ്ഞു.

Advertisements

മൊബൈല്‍ ഓപ്പറേറ്റർമാരില്‍ നിന്നും നമ്പറിന് ചാർജ് ചുമത്തിയേക്കാം. ഡാറ്റാ പ്ലാനുകള്‍ക്ക് വില ഉയരാനും തീരുമാനം കാരണമാകുമെന്നും വിശകലന വിദഗ്ധരും വ്യവസായ മേഖലയിലുള്ളവരും അഭിപ്രായപ്പെടുന്നു. പുതിയ നിർദ്ദേശത്തിന് സർക്കാർ അനുമതി ലഭിച്ചാല്‍ പുതിയ മൊബൈല്‍ ഫോണ്‍ നമ്പറിനും ലാൻഡ്‌ലൈൻ നമ്പറുകള്‍ക്കും പണം നല്‍കേണ്ടി വരും. ഫോണ്‍ നമ്പർ പൊതു വിഭവമാണെന്നാണ് ട്രായിയുടെ നിരീക്ഷണം.ട്രായിയുടെ നീക്കത്തിനെതിരെ ഈ രംഗത്തെ വിദഗ്ധർ രംഗത്തുവന്നു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഭാരം ചുമത്തുന്നതാണ് നടപടിയെന്നും ഉപയോഗിക്കാത്ത നമ്ബറുകള്‍ക്ക് റീഫ്രഷിങ് കാലാവധി നല്‍കി വീണ്ടും അനുവദിക്കുകയാണ് പരിഹാരമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപയോഗിക്കാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്. ഉപയോഗമില്ലാത്ത നമ്പറുകള്‍ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്. മൊബൈല്‍ ഓപ്പറേറ്റർമാരില്‍ നിന്നോ വരിക്കാരില്‍ നിന്നോ ടെലിഫോണ്‍ നമ്ബറുകള്‍ക്ക് ഫീസ് ഈടാക്കുന്ന നിരവധി രാജ്യങ്ങളെ ട്രായ് ഉദ്ധരിച്ചു. ഓസ്‌ട്രേലിയ, സിംഗപ്പൂർ, ബെല്‍ജിയം, ഫിൻലാൻഡ്, യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോംഗ്, ബള്‍ഗേറിയ, കുവൈറ്റ്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങള്‍ നമ്ബറുകള്‍ക്ക് പണമീടാക്കുന്നതായും ട്രായ് പറഞ്ഞു.

സ്‌പെക്‌ട്രം പോലെ, നമ്പറിംഗ് സ്‌പെയ്‌സിൻ്റെ ഉടമസ്ഥാവകാശം ഗവണ്‍മെൻ്റിൻ്റെ ഉടമസ്ഥതയിലാണെന്നും ലൈസൻസുകളുടെ കാലയളവില്‍ നിയുക്ത നമ്ബർ റിസോഴ്‌സിൻ്റെ മേല്‍ മൊബൈല്‍ ഓപ്പറേറ്റർമാർക്ക് ഉപയോഗാവകാശം മാത്രമേ നല്‍കുന്നുള്ളൂവെന്നും ട്രായ് പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറില്‍ പാസാക്കിയ പുതിയ ടെലികോം നിയമത്തില്‍ ‘ടെലികോം ഐഡൻ്റിഫയറുകള്‍’ എന്നറിയപ്പെടുന്ന നമ്ബറുകള്‍ക്ക് ചാർജ് ചെയ്യാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.