ഈ മാസം മുതൽ പിങ്ക് കാർഡുകാർക്കുള്ള റേഷൻ വിഹിതവും കേരളം സൗജന്യമാക്കി. മുൻഗണന വിഭാഗത്തിന് റേഷൻ ധാന്യം ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ സൗജന്യമാക്കിയതോടെയാണ് ഈ മാസം മുതൽ പിങ്ക് റേഷൻ കാർഡിനും സൗജന്യ റേഷൻ ലഭിക്കുന്നത്.
അന്ത്യോദയ അന്നയോജന വിഭാഗത്തിനൊപ്പം (മഞ്ഞ കാർഡ്) പി.എച്ച്.എച്ച് വിഭാഗത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും ജനുവരിമുതൽ സൗജന്യമായി ലഭിക്കും. കഴിഞ്ഞ മാസംവരെ ഇവർക്ക് നാലുകിലോ അരിക്കും ഒരുകിലോ ഗോതമ്പിനും കിലോക്ക് രണ്ടുരൂപ നിരക്കിൽ ഈടാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റേഷൻ വ്യാപാരിയുടെ കമ്മീഷനും വാതിൽപ്പടി വിതരണത്തിനുമാണ് ഈ പണം ഉപയോഗിച്ചിരുന്നത്. മുൻഗണന വിഭാഗത്തിന് നൽകിയിരുന്ന മൂന്നു രൂപയുടെ അരിയും രണ്ടുരൂപയുടെ ഗോതമ്പും കേന്ദ്രം ഒരുവർഷത്തേക്ക് സൗജന്യമാക്കിയതോടെ പ്രതിമാസം എഫ്.സി.ഐയിലേക്ക് അടയ്ക്കേണ്ട തുകയുടെ ഒരു വിഹിതം റേഷൻ വ്യാപാരികളുടെ കമ്മീഷനും റേഷൻ കടകളിലേക്കും എഫ്.സി.ഐയിലേക്കുമുള്ള വാതിൽപ്പടി വിതരണത്തിനുള്ള ഗതാഗത ചെവലിനും ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.