തൃശ്ശൂർ പൂരം: സ്ത്രീകൾക്കും കുട്ടികൾക്കുമായി “പിങ്ക് സ്പേസ്” സജ്ജമാക്കി തൃശ്ശൂർ സിറ്റി പോലീസ്

തൃശ്ശൂർ: പൂരം ആസ്വദിക്കാനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ സൗകര്യങ്ങൾ സജ്ജമാക്കിക്കൊണ്ട് തൃശൂർ സിറ്റി പോലീസ് പിങ്ക് സ്പേസ് എന്ന സുരക്ഷിതമായ ആശ്വാസം വീണ്ടും ഒരുക്കുകയാണ്. സ്ത്രീകൾക്ക് വിശ്രമസ്ഥലവും ദാഹജലവും കുഞ്ഞുങ്ങൾക്ക് ഫീഡിങ്ങിനുള്ള സ്ഥലവും ടോയ് ലറ്റ് സൌകര്യവുമാണ് പിങ്ക് സ്പേസുകളിൽ സജ്ജമാക്കുന്നത്. 

മാത്രമല്ല വനിതാ പോലീസുദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കുന്നത്, പൂരം നഗരിയിലെ ഏഴ് സ്ഥലങ്ങളിലാണ് വനിത സെൽ ഇൻസ്പെക്ടർ പി.വി സിന്ധുവിൻെറ സുരക്ഷിതമായ മേൽനോട്ടത്തിൽ പിങ്ക് സ്പേസുകൾ സജ്ജമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.ബി.ഐ നടുവിലാൽ, സി.എം.എസ് സ്കൂൾ, സിറ്റി സെൻറർ, കെസ്സ് ഭവൻ, ബാനർജി ക്ളബ്ബ്, വടക്കേ ബസ് സ്റ്റാൻറിലുള്ള വനിത വിശ്രമ കേന്ദ്രം, സെൻറ്തോമസ് കോളേജിനു സമീപമുള്ള കാത്തലിക് സിറിയൻ ബാങ്ക് എന്നിവിടങ്ങളിലാണ് സുരക്ഷിമായ പിങ്ക് സ്പേസുകൾ.

Hot Topics

Related Articles