മുംബൈ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഇന്ത്യൻ സൂപ്പർ താരം; ആരാധകരെ നിരാശരാക്കാതെ ‘രോഹിത് ശർമ

മുംബൈ:ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നു വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചുകൊണ്ട് ജീവിതം ആസ്വദിക്കുകയാണ്. വിദേശ അവധിക്കാലം കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ താരം, നഗരത്തിലെ തെരുവുകളിൽ തന്റെ ആഡംബര വാഹനങ്ങളുമായി ഇടയ്ക്കിടെ സഞ്ചരിക്കുന്നുണ്ട്.

Advertisements

കഴിഞ്ഞ ദിവസം നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ രോഹിതിനെ കണ്ട ആരാധകർ ആവേശം പ്രകടിപ്പിച്ചു. കാറിനുള്ളിൽ ഇരുന്നുകൊണ്ട് ആരാധകരോട് “തംപ്സ് അപ്” കാട്ടിയ താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ തന്നെയാണ് രോഹിത് ശർമ ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങുക. അതിന് ശേഷം രോഹിതും വിരാട് കോലിയും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിക്കുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

കുടുംബത്തോടൊപ്പം ലണ്ടനിൽ കഴിയുന്ന വിരാട് കോലി ലോഡ്സ് സ്റ്റേഡിയത്തിൽ പ്രതിദിനം രണ്ടു മണിക്കൂർ വീതം പരിശീലനം തുടരുകയാണ്.അതേസമയം, രോഹിത് ശർമ 2027ലെ ഏകദിന ലോകകപ്പുവരെ ടീമിനെ നയിക്കുമെന്നാണു മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന്റെ പ്രതീക്ഷ.

Hot Topics

Related Articles