കണ്ണൂര്‍ : പ്ലസ് വണ്‍ പ്രവേശന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവ കേരളം കര്‍മ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ് ബി, പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂര്‍ ധര്‍മ്മടം മുഴപ്പിലങ്ങാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വലിയതോതില്‍ ഉപകരിക്കുന്ന ഘടകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലസ് വണ്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കും മുൻപ് തന്നെ വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ഉത്കണ്ഠപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം അനുവദിച്ച അധിക ബാച്ചുകള്‍ നിലനിര്‍ത്തും. എല്ലാവര്‍ക്കും ഉപരിപഠന സാധ്യത ഒരുക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.