പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം വരുമെന്ന് വിദ്യാഭ്യാസ മന്ത്രി; അധിക സീറ്റ് അനുവദിക്കില്ല; പറയുന്നത് കള്ളക്കണക്കെന്ന് പ്രതിപക്ഷം; പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ സഭയില്‍ കൊമ്പ് കോര്‍ത്ത് സതീശനും ശിവന്‍കുട്ടിയും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ നിയമസഭയില്‍ കൊമ്പ് കോര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. 33,119 സീറ്റ് മിച്ചം വരുമെന്നും 71,230 മെറിറ്റ് സീറ്റുകള്‍ ഒന്നാം അലോട്ട്‌മെന്റിന് ശേഷം ഒഴിവുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

Advertisements

ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിക്ക് സലാമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നത് കള്ളക്കണക്കാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മതാപിതാക്കളെ വഞ്ചിക്കരുതെന്നും മനേജ്‌മെന്റ് സീറ്റില്‍ മൂന്ന് ലക്ഷം രൂപ വരെ ഫീസ് വാങ്ങി പ്രവേശനം നടത്തുന്നുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍, കഴിഞ്ഞ വര്‍ഷം 16650 പേര്‍ പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നിട്ടില്ലെന്നും ഇത്തവണയും സീറ്റ് മിച്ചം വരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും പരീക്ഷ എഴുതാത്ത മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനാനുമതി നല്‍കില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles