സംസ്ഥാനത്ത് വീണ്ടും ‘സിക’ വൈറസ് ബാധ സ്ഥിരീകരിച്ചു; 62കാരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ഒന്നിനാണു രോഗം സ്ഥിരീകരിച്ചത്.

Advertisements

തുടര്‍ന്ന് പരണിയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തിരുപുറം പഞ്ചായത്തിന്റെ സഹായത്തോടെ മണ്ണക്കല്ലിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

Hot Topics

Related Articles