അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ വിറങ്ങലിച്ച് കോന്നി; സംരക്ഷണഭിത്തികള്‍ തകര്‍ന്നു, വ്യാപക കൃഷിനാശം; റോഡുകള്‍ വീണ്ടുകീറി

കോന്നി: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും മഴവെള്ളപ്പാച്ചിലിലും വിറങ്ങലിച്ച് കോന്നി. ശനിയാഴ്ചയുണ്ടായ മഴ ശക്തി പ്രാപിച്ചതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. മുന്‍പ് ഇതിലും വലിയ അളവില്‍ മഴയുണ്ടായിട്ടും ഇത്തരത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.

Advertisements

പയ്യനാമണ്‍, കൊന്നപ്പാറ, കാര്‍മല, അടുകാട്, താവളപ്പാറ, കുമ്മണ്ണൂര്‍, നെടുമ്പാറ, ആനകുത്തി, മുളന്തറ തുടങ്ങിയ മലയോരമേഖലയിലെ പ്രധാന തോടുകളിലാണ് ജലനിരപ്പ് അതിശയകരമായ നിലയില്‍ ഉയര്‍ന്നത്. പലരുടെയും വീടുകളില്‍ വെള്ളംകയറി, തോടുകളുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നുവീണു, മണ്ണിടിച്ചിലും കൃഷിനാശവും ഉള്‍പ്പെടെ സംഭവിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കല്‍, മണ്ണീറ പ്രദേശങ്ങളിലാണ് റോഡ് തകര്‍ച്ചയും മണ്ണിടിച്ചിലും സംരക്ഷണഭിത്തികള്‍ക്കു നാശവും ഉണ്ടായത്. എലിമുള്ളുംപ്ലാക്കല്‍ – മാടത്തേത്തുപടി റോഡും തകര്‍ന്നിട്ടുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ കുമ്മണ്ണൂര്‍, മുളന്തറ, ആനകുത്തി, മാവനാല്‍ മേഖലകളിലും വ്യാപക നാശനഷ്ടം ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന കൈത്തോടുകളും കലുങ്കുകളും ഓടകളും അടഞ്ഞ് റോഡും മതിലും നിര്‍മിച്ചിട്ടുള്ളതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതായതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

Hot Topics

Related Articles