ആര്‍ടിപിസിആര്‍ നിരക്ക് കൂടും..? അഞ്ഞൂറ് രൂപ നിരക്ക് ഹൈക്കോടതി റദ്ദാക്കി; ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദാക്കി. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി നിജപ്പെടുത്തിയത്.

Advertisements

നടപടി പുനഃപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. കാലതാമസം കൂടാതെ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതിയ നിരക്ക് തീരുമാനിക്കണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശമുണ്ട്. നിരക്ക് കുറവാണന്നും നഷ്ടമാണന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകള്‍ കോടതിയെ സമീപിച്ചത്.

Hot Topics

Related Articles