പ്ലസ്ടു കഴിഞ്ഞോ..? നിങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് ലഭിക്കും; ലഭിക്കുക പ്രതി വർഷം 60000 രൂപ..!

ന്യൂഡൽഹി: കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്നോവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച് സ്‌കീമിന്റെ ഭാഗമായി നൽകുന്ന സ്‌കോളർഷിപ്പ് ഫോർ ഹയർ എജ്യൂക്കേഷൻ അപേക്ഷ ക്ഷണിച്ചു.

Advertisements

ശാസ്ത്രവിഷയങ്ങളിലെ തുടർപഠനം പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തിയ ഈ സ്‌കോളർഷിപ്പ് വർഷത്തിൽ 12,000 വിദ്യാർഥികൾക്കാണ് ലഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാസം 5000 രൂപ വീതം വർഷത്തിൽ 60,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. കൂടാതെ മെന്റർഷിപ്പ് ഗ്രാന്റായി വർഷത്തിൽ 20,000 രൂപയും ലഭിക്കും. സ്‌കോളർഷിപ്പോടെ ബിരുദതല പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പഠനത്തിനായി രണ്ടുവർഷം കൂടി സ്‌കോളർഷിപ്പ് ലഭിക്കും. ബേസിക് /നാച്ച്വറൽ സയൻസിന്റെ കീഴിൽ വരുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോ ഫിസിക്സ്, ജിയോ കെമിസ്ട്രി, അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യനിക് സയൻസസ്, ഇക്കോളജി, മറൈൻ ബയോളജി, ജനറ്റിക്സ്, ബയോഫിസിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് , ബയോടെക്നോളജി, ഡേറ്റ സയൻസ്, എൻവയോൺമെന്റൽ സയൻസ്, മെറ്റീരിയൽ സയൻസ്, നാനോ സയൻസ്, റിമോട്ട് സെൻസിങ് & ജി.ഐ.എസ് എന്നീ വിഷയങ്ങളിലൊന്നിലാകണം പി.ജി പഠനം. എം.ടെക് പ്രോഗ്രാമുകൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല.അംഗീകൃത കേന്ദ്ര/സംസ്ഥാന ബോർഡുകളിൽനിന്ന് 2024ൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഒരു ശതമാനം വിദ്യാർഥികളിൽ ഉൾപ്പെടുകയും വേണം. 202425ൽ അംഗീകൃത കോളജുകളിൽ ബേസിക് / നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ബി.എസ്.സി /ബി.എസ്/ ബി.എസ്.സി വിത്ത് റിസർച്ച് / ഇന്റഗ്രേറ്റഡ് എം.എസ്.സി /ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമിനു ചേർന്ന വരായിരിക്കണം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോ കെമിസ്ട്രി, അറ്റ്മോസ്ഫറിക് സയൻസസ്,
ഓഷ്യാനിക് സയൻസസ് എന്നീ 18 വിഷയങ്ങളിലൊന്നിൽ പഠിക്കുന്നവർക്കാണ് അർഹത. കൂടാതെ ജെ.ഇ.ഇ മെയിൻ/ അഡ്വാൻസ്ഡ്, നീറ്റ് യു.ജി എന്നിവയൊന്നിൽ പതിനായിരത്തിനുള്ളിൽ റാങ്ക് നേടിയവർക്കും നാഷനൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ സ്‌കോളർമാർ, ഇന്റർനാഷണൽ ഒളിമ്ബ്യാഡ് മെഡലിസ്റ്റുകൾ, ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലന്റ് സെർച്ച് സ്‌കോളർമാർ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഇന്ത്യയിൽ ബേസിക് / നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ബി.എസ്.സി /ബി.എസ്/ ബി.എസ്.സി വിത്ത് റിസർച്ച് / ഇന്റഗ്രേറ്റഡ് എം.എസ്.സി /ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാം പഠിക്കുന്നവരായിരിക്കണമെന്നത് നിർബന്ധമാണ്.www.onlineinspire.gov.in വഴി ഒക്ടോബർ 15നകം അപേക്ഷ സമർപ്പിക്കണം. ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് ലഭിച്ച വിവിധ ബോർഡിലെ വിദ്യാർഥികളുടെ കട്ട് ഓഫ് പെർസന്റേജ് മാർക്കടക്കമുള്ള വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

Hot Topics

Related Articles