‘ഗവര്‍ണര്‍ എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ് എഫ് ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ല’: പി എം ആര്‍ഷോ

രാജ്യത്തിനകത്ത് ജനാധിപത്യപരമായ പ്രതിഷേധമറിയിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ഞങ്ങള്‍ ആ അവകാശം വിനിയോഗിക്കിക്കുകയാണ് ചെയ്യുന്നതെന്ന് പി എം ആര്‍ഷോ. സമരത്തിനു നേരെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചാണ് ഗവര്‍ണര്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനം സ്യഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണ്. ഗവര്‍ണര്‍ എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ് എഫ് ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ലെന്നും ആര്‍ഷോ പറഞ്ഞു. ഗവര്‍ണറുടെ ആദ്യ ഷോ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കണ്ടതാണ്, രണ്ടാമത് നയപ്രഖ്യാപനം, റിപ്പബ്ലിക് ദിനത്തിന്റെ അന്ന് മൂന്നാമത്തേത്. നാലാമത്തെ ഷോയാണ് നിലമേലില്‍ നടക്കുന്നത്.

കേരളത്തെ ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. കേട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ഗവര്‍ണര്‍ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഷോ നടത്തി വിരട്ടാം എന്ന് ഗവര്‍ണര്‍ കരുതേണ്ട. അത് കേരളത്തില്‍ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ നടപടി ചെയ്യുന്ന രാജ്യത്തെ ആദ്യ ഗവര്‍ണര്‍ ആണ് ആരിഫ് മുഹമ്മദ് ഖാനെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കൊല്ലം നിലമേലിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധം കണ്ട ഗവര്‍ണര്‍ വാഹനം നിര്‍ത്തി റോഡിലേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസിനോട് ആക്രോശിക്കുകയും എസ്‌എഫ്‌ഐ പ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു.

Hot Topics

Related Articles