പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഇടുക്കി; ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോവിലൂർ കൊങ്കമണ്ടി വീട്ടിൽ ഹരിചന്ദ്രൻ (25) ആണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാർഥിനിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തിയത്.

Advertisements

പ്രതി ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നല്‍കിയതോടെ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധയിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. തുടർന്ന് മജിസ്ട്രേറ്റ് രഹസ്യ മൊഴിരേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles