ചെക്ക് ഡാമിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ : കൊണ്ടാഴി എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം.കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ കൊണ്ടാറ സ്വദേശി ജോണിയാണ് അപകടത്തിൽപ്പെട്ടത്. പുഴയിൽ പെട്ടെന്ന് വെള്ളം കയറി ഒഴുക്ക് ശക്തമായ തുടർന്നാണ് ചെക്ക് ഡാമിന് മുകളിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞത്. ജോണിയെ നാട്ടുകാര്യം മീൻ പിടിക്കാൻ എത്തിയവരും ചേർന്ന് രക്ഷപ്പെടുത്തി. പഴയന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി എത്തിയിരുന്നു.

Hot Topics

Related Articles