പാലാ പൂവരണി പള്ളിക്ക് സമീപം കാറുകൾ  കൂട്ടിയിടിച്ചു ; അപകടത്തിൽ പെട്ടത് ഒരേ ദിശയിൽ വന്ന കാറുകൾ

പൂവരണി: പാലാ പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം കാറുകൾ  കൂട്ടിയിടിച്ചു. ഒരേ ദിശയിൽ വന്ന രണ്ടു കാറുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ടു കാറുകളും നിയന്ത്രണം തെറ്റി വഴിയരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചുകയറിയാണ് നിന്നത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പാലാ പൊൻകുന്നം റോഡിൽ പാലാക്കാട് ഭാഗത്തേക്കുള്ള റോഡിലേക്ക് മാരുതി ബ്രസ കാർ തിരിയാനായി ശ്രമിക്കുമ്പോൾ പിന്നാലെ എത്തിയ സ്കോർപിയോ കൂട്ടി യിടിക്കുകയായിരുന്നു. തുടർന്ന് ഇരു കാറുകളും നിയന്ത്രണംതെറ്റി റോഡിലെ ബാറ്ററികടക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും, ബൈക്കിലും ഇടിച്ചു നിൽക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച്ച ആയതിനാൽ റോഡിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കടയിൽ നിന്നയാൾ അപകടം കണ്ട് ഉള്ളിലേക്ക് ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപെട്ടു. ഇരു കാർ യാത്രികർക്കും കാര്യമായ പരിക്കില്ല.

Hot Topics

Related Articles