ഉമ്മൻ ചാണ്ടിയെ കണ്ടു മടങ്ങുന്നതിനിടെ അപകടം : കുമളി സ്വദേശി മരിച്ചു

ഇടുക്കി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കണ്ട് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ഇടുക്കി കുമളി കണ്ടത്തില്‍ കെ വൈ വര്‍ഗീസ്(47) ആണ് മരിച്ചത്.

റാന്നിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് തിരിച്ചു വരുന്ന വഴി ഇന്ന് പുലര്‍ച്ചെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.  അപകടസമയം വര്‍ഗീസിന് ഹൃദയാഘാതവുമുണ്ടായി. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേരും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

Hot Topics

Related Articles