തിരുവല്ല സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പത്തനംതിട്ട: തിരുവല്ല സ്വദേശിനിയും എട്ടാം ക്ലാസുകാരിയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി ബിനീഷ് ( 26 ), പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് (25) എന്നിവരെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.

Advertisements

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ രണ്ടാം പ്രതിയായ രഞ്ജിത്തിന്റെ മൈലപ്രായിലുള്ള വീട്ടില്‍ വച്ച് ബലാല്‍സംഗം നടന്നതായി കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 376 പോക്സോ ആക്ട് വകുപ്പുകള്‍ 4, 6 എന്നിവ പ്രകാരം 20 വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 365 ,366 എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം പിഴയും ഇരുപത്തയ്യായിരം രൂപ പിഴയും ഓരോരുത്തരും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ പറയുന്നു.

ഇരുപത്തിനാല് സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ
സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. രാജപ്പനും ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ആര്‍ ചന്ദ്രശേഖര പിള്ളയുമാണ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Hot Topics

Related Articles