ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറിയിടിച്ചു; ലോറി തലയിലൂടെ കയറിയിറങ്ങി എ.എസ്.ഐയ്ക്കു ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറി തട്ടി റോഡിൽ മറിഞ്ഞു വീണ എ.എസ്.ഐയ്ക്കു ദാരുണാന്ത്യം. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് എസ്.ഐയ്ക്കു ദാരുണാന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ആറാലുമ്മൂട് ദേശീയ പാതയിലുണ്ടായ അപകടത്തിൽ ക്രൈം ബ്രാഞ്ച് എസ്.ഐ സുരേഷ്‌കുമാറാ(55)ണ് മരിച്ചത്.

Advertisements

ബുധനാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. നെയ്യാറ്റിൻകര – ആറാലുമ്മൂട് ദേശീയ പാതയിൽ നെയ്യാറ്റിൻകര ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു എസ്.ഐ. ഈ സമയം ഇദ്ദേഹത്തിന്റെ അതേ ഭാഗത്തു കൂടി വരികയായിരുന്ന ലോറി, ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതാണ് അപകടകാരണമെന്നു സംശയിക്കുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഭാര്യ. ബീന. മക്കൾ. അഭിനവ് . അഭിരാം.

Hot Topics

Related Articles