ചാമ്പ്യന്മാരാകാനിറങ്ങിയ ബംഗളൂരിനു ഹൈദരബാദിനു മുന്നിൽ കാലിടറി: വാലിൽക്കുത്തിച്ചാടിയ ഹൈദരബാദിനോട് അഞ്ചു റണ്ണിന്റെ തോൽവി വഴങ്ങി ബംഗളൂർ

യുഇഇ: ഐപിഎല്ലിൽ ബംഗളൂരുവിന് ഹൈദരാബാദിന്റെ ഷോക്ക്. വാലിൽക്കുത്തിച്ചാടിയ ഹൈദരാബാദിന്റെ കൂറ്റനടയിൽ ഷോക്കേറ്റ് ബംഗളൂരു വീണു. ഹൈദരാബാദ് ഉയർത്തിയ 141 എന്ന തീർത്തും ദുർബലമായ വിജയലക്ഷ്യം, അഞ്ചു റണ്ണകലെ ബംഗളൂരുവിന്റെ പേര് കേട്ട ബാറ്റിങ് നിര വീണു.

Advertisements

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 38 പന്തിൽ 44 റണ്ണെടുത്ത ജേസൺ റോയിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് 141 റണ്ണെന്ന താരതമ്യേനെ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഏഴു വിക്കറ്റ് വീണെങ്കിലും ഹൈദരാബാദ് ബാറ്റിംങ് നിരയിൽ രണ്ടു പേരൊഴികെ ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും അഞ്ചക്കം കടന്നിരുന്നു. പ്ലേ ഓഫിൽ കയറിയ ബംഗളൂരിന് അത്ര നിർണ്ണായകമായിരുന്നില്ല മത്സരം. പ്ലേ ഓഫിലെ സ്ഥാനക്കാരെ നിർണ്ണയിക്കുന്നതിൽ മാത്രം ഘടകമാകുമായിരുന്ന മത്സരത്തിൽ ആദ്യം മടങ്ങിയത് ക്യാപ്റ്റൻ കോഹ്ലി തന്നെയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

52 പന്തിൽ 41 റണ്ണെടുത്തെങ്കിലും 11 പന്ത് പാഴാക്കിയ ദേവ് ദത്ത് പടിക്കലിന്റെ ബാറ്റിംങ് അഞ്ചു റൺ തോൽവിയിൽ നിർണ്ണായകമായി. 25 പന്തിൽ മൂന്നു ഫോറും, രണ്ടു സിക്‌സും പറത്തി 40 റണ്ണടിച്ച മാക്‌സ് വെൽ മാത്രമാണ് ട്വന്റ് ട്വന്റിയ്ക്ക് ചേരുന്ന വിധത്തിൽ അതിവേഗം റണ്ണടിച്ചത്. 13 പന്തിൽ 19 റണ്ണെടുത്ത എബിഡി അവസാനം ആഞ്ഞടിച്ചെങ്കിലും, അഞ്ചു റണ്ണിനുള്ള തോൽവിയായിരുന്നു ഫലം. ഇതോടെ പോയിന്റ് പട്ടികയിൽ ആർസിബി മൂന്നാം സ്ഥാനത്തായി. ഇന്നു കളി ജയിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനായിരുന്നു ആർ.സിബിയുടെ ശ്രമം. എന്നാൽ, ഇന്നത്തെ തോൽവിയോടെ 13 മത്സരത്തിൽ നിന്ന് 16 പോയിന്റായി ആർ.സിബിയ്ക്ക്.

Hot Topics

Related Articles