കോൺഗ്രസിനെ സെമികേഡർ പദവിയിലേക്ക് ഉയർത്തും; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: കോൺഗ്രസ് പാർട്ടിയെ സെമി കേഡർ പദവിയിലേക്ക് ഉയർത്തി ശക്തിപ്പെടുത്തു മെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കെച്ചുപറമ്പിൽ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Advertisements

ബ്ളോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴിക്കകത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുംപുറം തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles