തിരുവനന്തപുരം :വിമാനത്തിനുള്ളിൽ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെ സുരക്ഷാസേന പിടികൂടി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് പിടികൂടിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി.ബുധനാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം നടന്നത്.ശുചിമുറിയിൽ പുകവലിച്ചതിനെ തുടർന്ന് അലാറം മുഴങ്ങുകയായിരുന്നു. ഉടൻ ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇയാൾ പുകവലിച്ച കാര്യം വ്യക്തമായി. തുടർന്ന് ജീവനക്കാർ നൽകിയ പരാതിയിനെ തുടർന്ന് സുരക്ഷാ സേന ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
Advertisements