പൂഞ്ഞാറിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിലേയ്ക്ക് ഇറക്കിയ സംഭവം: ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലേയ്ക്ക് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിറക്കിയ ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.

Hot Topics

Related Articles