മുൻ പോപുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാമിന്റെ മകൾ തസ്‌ക്കിയ സലാം വാഹനാപകടത്തിൽ വയനാട്ടിൽ മരിച്ചു : അപകടം സ്കൂട്ടർ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു

കൽപ്പറ്റ : വയനാട്ടിലെ കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ മുൻ പോപുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാമിന്റെ മകൾ തസ്‌ക്കിയ സലാം (24) മരിച്ചു. ഒ.എം.എ സലാമിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ ആണ് മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles