പോക്സോ കേസിൽ മോൻസൻ മാവുങ്കൽ അനുഭവിക്കേണ്ടത് 3 ജീവപരന്ത്യം; ചുമത്തിയത് 5,25,000 രൂപ; പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത് 13 വകുപ്പുകളിൽ

കൊച്ചി : പോക്സോ കേസിൽ മോൻസൻ മാവുങ്കൽ അനുഭവിക്കേണ്ടത് 3 ജീവപരന്ത്യവും 5,25,000 രൂപ പിഴയും. എറണാകുളം പോക്സോ കോടതി ജഡ്ജി ശ്രീ കെ. സോമൻ ശിക്ഷിച്ചത്.

Advertisements

2019 ജൂലൈയിൽ ആയിരുന്നു കേസ്സിന് ആസ്പദമായ സംഭവം നടക്കുന്നത്. മോൻ സന്റെ വീട്ടുജോലിക്കാരി ആയിരുന്ന സ്ത്രീയുടെ മകളെയാണ് മോൺസൺ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധപൂർവ്വം ഗർഭചിത്രം നടത്തിക്കുകയും ചെയ്തത്.
ഇരയുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാം എന്നും പഠനത്തിന്റെ കൂടെ കോസ്മെറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചാണ് കലവൂരിൽ വൈലോപ്പിള്ളി ലൈനിലുള്ള വീടും മ്യൂസിയവുമായി ഉപയോഗിക്കുന്ന വീട്ടിലേക്ക് പ്രതി പെൺകുട്ടിയെ കൊണ്ടുവരികയും അവിടെവച്ച് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഗർഭിണിയായതിനെ തുടർന്ന് നിർബന്ധപൂർവ്വം ഗർഭചിത്രം നടത്തി.
സംഭവത്തെ തുടർന്ന് പകച്ചു പോയ പെൺകുട്ടി കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ഇരയുടെ അമ്മയെയും സഹോദരനെയും ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്നും താൻ ഇരയുടെ കുടുംബത്തിന് താമസിക്കുന്നതിന് എടുത്തു നൽകിയിരിക്കുന്ന വാടകവീട്ടിൽ നിന്നും ഇറക്കിവിടും എന്നും ഭീഷണിപ്പെടുത്തിയാണ് പിന്നെയും നിരന്തരമായി ബലാത്സംഗം നടത്തിയത് .

2021 സെപ്റ്റംബർ 24ാം തീയ്യതി വ്യാജ പുരാവസ്തു കേസിൽ അറസ്റ്റിലാകുന്നതിന് രണ്ടുദിവസം മുൻപേ വരെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. മോൻസൺ അറസ്റ്റിൽ ആയതിനുശേഷം താൻ നേരിട്ട് ദുരനുഭവത്തെ പറ്റി തുറന്നു പറയാൻ പെൺകുട്ടിക്ക് ധൈര്യം കിട്ടുകയും
തുടർന്ന് 2021 ഒക്ടോബർ മാസത്തിൽ പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്.

തുടർന്ന് പിറ്റേ ദിവസം തന്നെ ഡിജിപിയുടെ നിർദ്ദേശപ്രകാരം കേസ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണത്തിനായി ചുമതല ഏൽപ്പിച്ചു .
60 ദിവസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് 2022 ഫെബ്രുവരിയിൽ എറണാകുളം പോക്സോ കോടതി
മോൻസ നെതിരെ കുറ്റം ചുമത്തുകയും വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

13.6.2023 ന് വിചാരണ കോടതിയിൽ അന്തിമവാദം അവസാനിക്കുകയും
17.6 .2022ന് കോടതി വിധി പറയുകയും ചെയ്തു. ഐപിസി നിയമപ്രകാരവും പോക്സോ നിയമപ്രകാരവും 13
വകുപ്പുകളിൽ ആണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ജീവപര്യന്തം എന്നാൽ പ്രതിയുടെ ബാക്കിയുള്ള ശിഷ്ടകാലം മുഴുവനും എന്നാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട് വഞ്ചന കുറ്റം, ബലാത്സംഗം , പോക്സോ കേസുകൾ അടക്കം 16ഓളം കേസുകൾ നിലവിൽ ഉണ്ടെങ്കിലും ഏറെ കോളക്കം സൃഷ്ടിച്ച ഈ കേസിൽ മാത്രമാണ് മോൻസന്
കോടതി ജാമ്യം അനുവദിക്കാതിരുന്നത്.

വിചാരണ കോടതി മൂന്നു തവണയും ഹൈക്കോടതി രണ്ട് തവണയും ജാമ്യഹഹർജി തള്ളിയിരുന്നു. ഇതിനൊക്കെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോയെങ്കിലും അവിടെയും ജാമ്യ ഹർജി തള്ളും എന്ന ഘട്ടത്തിൽ മോൻസന്റെ അഭിഭാഷകൻ ജാമ്യഹർജി സ്വമേധയാ പിൻവലിക്കുകയാണ് ഉണ്ടായത്.

കേരളം ഇന്നേവരെ കാണാത്ത നിയമ പോരാട്ടങ്ങൾക്കാണ് ഈ കേസ് സാക്ഷ്യം വഹിച്ചത്. വിചാരണ തുടങ്ങിയതിന് ശേഷം
പ്രമുഖനായ ഒരു സുപ്രീംകോടതി അഭിഭാഷനെയടക്കം നാലോളം അഭിഭാഷകരെയാണ് മോൻസൻ കോടതിയിൽ മാറിമാറി പരീക്ഷിച്ചത്.

പക്ഷേ വിചാരണയുടെ ഒരു ഘട്ടത്തിൽ പോലും മോൻസന്റെ അഭിഭാഷകർക്ക് പ്രോസിക്യൂഷന് മീതെ മേൽക്കോയ്മ നേടാൻ സാധിച്ചിരുന്നില്ല. വിചാരണ സമയത്ത് പല ഘട്ടങ്ങളിലും , അന്തിമവാദത്തിനിടയിലും പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ പലപ്പോഴും രൂക്ഷമായ വാക്കു തർക്കങ്ങൾക്കുംനാടകീയ രംഗങ്ങൾക്കും കോടതിമുറി സാക്ഷ്യം വഹിച്ചിരുന്നു.

ഒരുഘട്ടത്തിൽ കേസിലെ പ്രോസിക്യൂട്ടറെ
അധിക്ഷേപിക്കുന്ന രീതിയിൽ പോലും പ്രതിഭാഗം വിചാരണ കോടതിയിൽ വാദങ്ങൾ എഴുതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രോസിക്യൂഷൻ
ശക്തമായി പ്രതികരിക്കുകയും പ്രതിഭാഗത്തിന്റെ വാദങ്ങളെ മറുവാദങ്ങൾ
അക്കമിട്ട് നിരത്തി പ്രോസിക്യൂട്ടർ ഖണ്ഡിക്കുകയാണ് ഉണ്ടായത്. വിചാരണയുടെ അവസാന ഘട്ടത്തിൽ ഇരയുടെ പ്രായം തെളിയിക്കാൻ ഇരയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് വിളിച്ചു വരുത്തുന്നതിന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഹർജി സമർപ്പിച്ചിരുന്നു.

വിചാരണ കോടതി പ്രോസിക്യൂഷന്റെ
ഹർജി അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനെതിരെ മോൻസൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തതിനെ തുടർന്ന് ഒരു മാസത്തോളം സ്‌റ്റേയിൽ കിടന്ന കേസ് ഹൈക്കോടതി പ്രോസിക്യൂഷന് അനുകൂലമായി വിധി പറയുകയായിരുന്നു. പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നൽകിയ ഹർജി നിയമപരമായി നിലനിൽക്കും എന്നും പ്രോസിക്യൂഷന്റെ നടപടിയിൽ യാതൊരു തരത്തിലുള്ള കുറ്റങ്ങളും ഇല്ല എന്ന് നിരീക്ഷിച്ച് കൊണ്ടാണ് ഹൈക്കോടതി പ്രതിയുടെ പ്രതിയുടെ അപ്പീൽ ഹർജി തള്ളിയത് .

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 22 സാക്ഷികളെയും വിസ്തരിക്കുകയും
22 രേഖകളും കോടതിയിൽ ഹാജരാക്കി .
പ്രതിഭാഗം കോടതിയിൽ ഒരു സാക്ഷിയെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വിസ്തരിച്ച സാക്ഷികളിൽ സുബ്റു എന്ന മോൻസന്റെ ജോലിക്കാരൻ മാത്രം ആണ് പ്രതിഭാഗത്തിന്
അനുകൂലമായി കൂറ്മാറിയത് .

പ്രതിഭാഗം സാക്ഷിയായി കോടതിയിൽ മോൻസനെ വിസ്തരിക്കാൻ ക്രിമിനൽ നടപടി നിയമം 315 വകുപ്പ് പ്രകാരം ഹർജി ഫയൽ ചെയ്യുകയും വിചാരണ കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു എന്നാൽ പിന്നീട് പ്രതിഭാഗം മോൻസനെ വിസ്തരിക്കണ്ട എന്ന നിലപാടിലേക്ക് മാറുകയാണ് ഉണ്ടായത് ഈ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോൻ സന്റെ
മാനേജരായ ജോഷിക്കെതിരെ മറ്റൊരു പോക്സോ കേസിൽ വിചാരണ നടപടികൾ പെരുമ്പാവൂർ അതിവേഗ കോടതിയിൽ പുരോഗമിക്കുകയാണ് ആ കേസിൽ രണ്ടാം പ്രതിയാണ് മോൻസൺ .

സ്വന്തം ജോലിക്കാരിയെ പീഡിപ്പിച്ച മറ്റൊരു ബലാത്സംഘ കേസും മോൻസനെതിരെ വിചാരണ തുടങ്ങാനിരിക്കുന്നുണ്ട്.
ഒരു വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ശനിയാഴ്ച വിധി വന്നത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു കൂടാതെ ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകുവാനും കോടതി ശുപാർശ ചെയ്തിട്ടുണ്ട്.

എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി Y.R. റെസ്റ്റം ആണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് . എസ്.ഐ മാരായ സാബു K P, ജോഷി എബ്രഹാം, സാലിമോൾ , രഞ്ജിത്ത് കെ .ബി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

Hot Topics

Related Articles