വെളിച്ചെണ്ണ–അരി തരംഗം; സപ്ലൈകോയ്ക്ക് ചരിത്രത്തിലെ റെക്കോർഡ് വരുമാനം

കോട്ടയം: വെളിച്ചെണ്ണയും അരിയും തരംഗമായതോടെ സപ്ലൈകോയുടെ വരുമാനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന നേട്ടം. ഓഗസ്റ്റ് 29-ന് മാത്രം 17 കോടി രൂപയാണ് സപ്ലൈകോ സ്വന്തമാക്കിയത്. ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിദിന വരുമാനമാണിത്.ഓഗസ്റ്റ് 27-ന് 15.78 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂലം പ്രതിദിന വരുമാനം 3 മുതൽ കോടി രൂപയായി താഴ്ന്നിരുന്നു. 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപയ്ക്ക് ശബരി വെളിച്ചെണ്ണയും വിതരണം ചെയ്തതാണ് ജനങ്ങളെ സപ്ലൈകോ കടകളിലേക്ക് ആകർഷിച്ചത്. സെപ്റ്റംബർ മാസത്തെ സബ്സിഡി സാധനങ്ങൾ മുൻകൂർ വാങ്ങാനുള്ള സൗകര്യവും ഇരട്ടിയിലധികം വിറ്റുവരവിന് വഴിവെച്ചു.

Advertisements

ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻകാലങ്ങളിൽ പ്രതിമാസ ശരാശരി 150 കോടിയിലൊതുങ്ങിയിരുന്നുവെങ്കിലും ഈ മാസം അവസാനത്തോടെ 300 കോടി കടക്കുമെന്നാണ് പ്രതിക്ഷ. ഓണം ഫെയറുകളിലൂടെ ഇതുവരെ ലഭിച്ച 1.35 കോടി രൂപയിൽ 80.03 ലക്ഷം രൂപ സബ്സിഡി സാധനങ്ങളിലൂടെയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറയുന്നത്

“മൂന്നു മാസമായി ഒരുക്കം നടത്തിയതാണ് ഈ തിരിച്ചുവരവിന് കാരണമായത്. റേഷൻകടകളിലൂടെ മുൻഗണനാവിഭാഗങ്ങൾക്കും മറ്റുള്ളവർക്കും അരി ഉറപ്പിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്ക് 10.90 രൂപ നിരക്കിൽ 15 കിലോ അരി റേഷൻകടകളിൽ ലഭ്യമാണ്. കൂടാതെ, എഫ്സിഐയിൽ നിന്നെടുത്ത അരി സംസ്ഥാന സബ്സിഡിയോടെ സപ്ലൈകോ വഴി കാർഡിന് 20 കിലോ വീതം 25 രൂപ നിരക്കിൽ കൊടുക്കുന്നു. പതിവ് ക്വാട്ടയായ 8 കിലോയും കൂടി വാങ്ങാം. ഇതിലൂടെ ഓണക്കാലത്ത് ഓരോ കാർഡുടമയ്ക്കും 43 കിലോഗ്രാം അരി ഉറപ്പുവരുത്തി. വിപണിയിൽ ഇതിന് വലിയ സ്വാധീനമുണ്ടായി. ഈ മാസം മാത്രം 41 ലക്ഷം പേർ സപ്ലൈകോയിൽ എത്തിയിട്ടുണ്ട്,” മന്ത്രി വ്യക്തമാക്കി.

വെളിച്ചെണ്ണ വിതരണത്തെക്കുറിച്ച് മന്ത്രി പറഞ്ഞു: “പുറംവിപണിയിൽ 529 രൂപ വിലയുള്ള ശബരി ബ്രാൻഡ് വെളിച്ചെണ്ണ 349 രൂപയ്ക്കാണ് നൽകുന്നത്. മന്ത്രിമാർ നേരിട്ടു ഇടപെട്ടതോടെ വിതരണക്കാർ വില കുറയ്ക്കാൻ തയ്യാറായി. ഇനി സെപ്റ്റംബർ ഒന്നിന് ഒരിക്കൽ കൂടി വില കുറയും. കേരഫെഡും ഇതിനകം വില കുറച്ചിട്ടുണ്ട്.”

Hot Topics

Related Articles