പൃഥ്വിരാജ് ഖാലിദ് റഹ്മാൻ ചിത്രം വരുന്നു : പ്രഖ്യാപനം നടത്തി താരം

സിനിമ ഡസ്ക് : ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വീകാര്യത നേടിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഇപ്പോഴിതാ പുതിയ ചിത്രവുമായി വരികയാണ് സംവിധായകൻ. പൃഥ്വിരാജ്നൊപ്പം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ആടുജീവിതത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഒരു ഇന്റർവ്യൂവിൽ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടോവിനോയെ നായകനാക്കി ഖാലിദ് സംവിധാനം ചെയ്ത തല്ലുമാല ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. അതിനുശേഷം മറ്റ് ചിത്രങ്ങളൊന്നും ഖാലിദ് സംവിധാനം ചെയ്തിരുന്നില്ല. ലുക്മാൻ, നസ്‌ലൻ, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഖാലിദ് റഹ്മാൻ. അതിനുശേഷം ആകും പൃഥ്വിരാജ് സിനിമ തുടങ്ങുന്നത്. മഞ്ഞുമ്മൽ ബോയ്സിലും ഖാലിദ് റഹ്മാൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട,തല്ലുമാല എന്നിവ ആണ് ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതമാണ് ഇനി പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ തിരക്കിലാണ് ഇപ്പോൾ താരം.

Hot Topics

Related Articles