ഹർദിക് – രോഹിത് നായകപോരാട്ടത്തിന് അന്ത്യം ; വളർത്തിയെടുത്ത ടീമിൽ വലിഞ്ഞ് കയറാൻ വിധിക്കപ്പെട്ട് രോഹിത് ; ഒടുവിൽ മുംബൈ ഇന്ത്യൻസിൽ ജോയിൻ ചെയ്ത് താരം

സ്പോർട്സ് ഡെസ്ക് : ക്രിക്കറ്റ് പ്രേമികളുടെ കത്തിരിപ്പുകൾക്ക് അവസാനം കുറിച്ചുകൊണ്ട് മുംബൈ ഇന്ത്യൻസിൽ ജോയിൻ ചെയ്ത് ഹിറ്റ്മാൻ രോഹിത് ശർമ.ഐപിഎൽ പതിനേഴാം സീസണ് ദിവസങ്ങൾ മാത്രം ശേഷികെ രോഹിത് ശർമയുടെ വരവിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പുതിയ സീസണിൽ പുതിയ ക്യാപ്റ്റന് കീഴിലാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുക. മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായിരുന്ന ഹാർദിക് പാണ്ട്യ ആണ് ഇത്തവണത്തെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ.ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ ചാമ്പ്യന്മാരാക്കുകയും തൊട്ടടുത്ത സീസണിൽ ഫൈനലിൽ എത്തിക്കാനും ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസി മികവു കൊണ്ടാണ്.എന്നാൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ച് ആരാധകർക്ക് പോലും എതിരഭിപ്രായം ഉണ്ടായിരുന്നു.മുംബൈ ഇന്ത്യൻസിനു വേണ്ടി 5 ഐപിഎൽ കിരീടങ്ങൾ ആണ് രോഹിത് നേടിക്കൊടുത്തത്. ഈ സീസണോടുകൂടി മുംബൈ ഇന്ത്യൻസിൽ നിന്നും രോഹിത് പടിയിറങ്ങും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ഹാർദ്ദിക്കിന് കീഴിൽ കളിക്കാൻ പല താരങ്ങൾക്കും താല്പര്യമില്ല എന്നും വാർത്തകൾ ഉണ്ട്. ടീമിന്റെ പ്രാക്ടീസ് തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും രോഹിത് ടീമിനൊപ്പം ചേരാത്തത് പല സംശയങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ അതിനെയെല്ലാം മാറ്റിക്കൊണ്ടാണ് താരം ഇപ്പോൾ ടീമിനൊപ്പം ചേർന്നിരിക്കുന്നത്. രോഹിത് മുംബൈ ഇന്ത്യൻസിന് ഒപ്പം ചേർന്ന വിവരം ടീം തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചത്.

Hot Topics

Related Articles