കുറിച്ചി: വിക്ടർ ഹ്യൂഗോയുടെ പ്രശസ്ത കൃതിയായ ‘പാവങ്ങൾ’ വിശ്വമാനവികതയുടെ പ്രകാശവും പ്രതീക്ഷയും പ്രസരിപ്പിക്കുന്ന കൃതിയാണെന്ന് ഡോ. പി. ആന്റണി അഭിപ്രായപ്പെട്ടു.
ബാനർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘പാവങ്ങൾ’ മലയാള വിവർത്തനത്തിന്റെ ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.“അന്യന്റെ സുഖമാണ് ആത്മസുഖമെന്നും മനുഷ്യരുടെ എല്ലാ പ്രവൃത്തികളും മനുഷ്യക്ഷേമത്തിനായി കൊണ്ടുപോകണമെന്നുമുള്ള സന്ദേശമാണ് ഈ കൃതി ആവർത്തിച്ച് നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവിതാനുഭവങ്ങളിലൂടെ സ്വയം പുതുക്കുന്ന മനുഷ്യരെ ‘പാവങ്ങൾ’ അവതരിപ്പിക്കുന്നു. തുല്യതയുടെ അടിസ്ഥാനത്തിലുള്ള മാനവസ്നേഹത്തിന്റെ പരിവർത്തന മൂല്യം പ്രതിപാദിക്കുന്ന ഈ വിവർത്തനം, മലയാള നോവൽ സാഹിത്യത്തെ നവീകരിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു,” ഡോ. ആന്റണി പറഞ്ഞു.
കുറിച്ചി കാളിയാങ്കൽ അക്ഷരമുറ്റത്ത് നടന്ന സമ്മേളനത്തിൽ ബാബു കുഴിമറ്റം, ഡോ. സണ്ണി സെബാസ്റ്റ്യൻ, അനില പി. നായർ, എൻ. കെ. ബിജു, ജോയി നാലുന്നാക്കൽ, എം. എസ്. സോമൻ, റെജു പുലിക്കോടൻ, ഡോ. ബിനു സചിവോത്തമപുരം എന്നിവർ പങ്കെടുത്തു.