അരുവാപ്പുലം – വകയാര്‍ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന്

കോന്നി : 3.75 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന അരുവാപ്പുലം – വകയാര്‍ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് അഡ്വ. കെ. യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. അരുവാപ്പുലം അണപ്പടിയില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിക്കും.
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോന്നിയില്‍ 100 ദിവസം കൊണ്ട് 100 പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മണ്ഡലത്തിലെ നാലാമത്തെ പ്രവര്‍ത്തിയാണ് ഇത്.

Advertisements

ആധുനിക നിലവാരത്തില്‍ ബി.എം.ബി.സി സാങ്കേതികവിദ്യയിലാണ് റോഡ് നിര്‍മിക്കുക. ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കും ഓടയും ഐറിഷ് ഓടയും ഉള്‍പ്പെടുത്തി 3.4 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നിന്നും അരുവാപ്പുലം- കോന്നി ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണു നിര്‍വഹണ ചുമതല.

Hot Topics

Related Articles