കോയിപ്രം:
കേരള അസോസിയേഷൻ ഫിസിയോതെറാപ്പി കോഡിനേഷൻ (കെ എ പി സി) പത്തനംതിട്ടയും കോയിപ്രം ജനമൈത്രി പോലീസും ചേർന്ന് ഫിസിയോതെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് കോയിപ്രം പോലീസ് സ്റ്റേഷൻ കോംപ്ലക്സിൽ വച്ച് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. കോയിപ്രം എസ് എച്ച് ഒ സജീഷ് കുമാർ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സുജാത പി അധ്യക്ഷത വഹിച്ചു.
വിവിധതരത്തിലുള്ള സന്ധിവാതങ്ങളും ഫിസിയോതെറാപ്പി ചികിത്സയും എന്നതാണ് ഈ വർഷത്തെ സന്ദേശം. കെഎപിസി പത്തനംതിട്ട ട്രഷറർ ഡോ. ലിന്റ കെ മാത്യു ക്ലാസ് നയിച്ചു. കെഎപിസി
പത്തനംതിട്ട പ്രസിഡന്റ് ഡോ. റോണിയോ എല്ലാവർക്കും സ്വാഗതം അറിയിച്ചു. പ്രകാശ് എം കെ (സബ് ഇൻസ്പെക്ടർ), എ എസ്ഐ ഷിറാസ് (കെപിഒഎ), അഭിലാഷ് കുമാർ (കെപിഎ), അരുൺ കുമാർ (ജനമൈത്രി ബീറ്റ് ഓഫീസർ), ഡോ. ടോം, ഡോ. ആൽബർട്ട് എന്നിവർ ആശംസകൾ അറിയിച്ചു. കെഎപിസി പത്തനംതിട്ട സെക്രട്ടറി ഡോ. ഫെബിൻ, ഡോ. ആതിര, ഡോ. ബിജി, ഡോ. പ്രിയ, ഡോ. പ്രീതി, ഡോ. രാജി, ഡോ. അരുൺ, ഡോ.റിനു, ഡോ. ഷിബു, ഡോ. ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.