കീഴ്‌വായ്പ്പൂരിൽ കാഴ്ച മറച്ചു നിന്ന കാടുകൾ വെട്ടിത്തെളിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

മല്ലപ്പള്ളി : കീഴ്‌വായ്പ്പൂര് പരുത്തിപ്പാലത്തിന് സമീപം കാഴ്ച മറച്ച് നിന്നിരുന്ന കാടുകൾ കോൺഗ്രസ്‌ മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടി മാറ്റി. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണുവാൻ കഴിയാത്തവിധം കാട് വളർന്നു നിൽക്കുകയായിരുന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം. കെ. സുഭാഷ്കുമാർ, കെ. ജി. സാബു, സിന്ധു സുഭാഷ്, സജി തോട്ടത്തിമലയിൽ, ഷൈബി ചെറിയാൻ, ബാബു താന്നിക്കുളം, റെജി പമ്പഴ, മിഥുൻദാസ്, അനു ഊത്തുകുഴിയിൽ, അനിൽ എബ്രഹാം ചെറിയാൻ, സജി തേവരോട്ട്, ഷിബു ഐക്കുന്നു, ബേബിക്കുട്ടി ജോർജ്‌, രവി വായ്പുരം, അനിയൻ വലിയമൺമല, തങ്കപ്പൻ, ജോണി മുടപ്പിലായിൽ, റോയി എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles