പത്തനംതിട്ട :
ജില്ലയില്‍ മേയ് എട്ടു വരെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലും ഇതേ താപനില ആയിരിക്കും.
പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിലും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ മെയ് എട്ടുവരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Advertisements