പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെ ഇ സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിൽ വനിതാ ഡോക്ടർ കൺസൾട്ടിംഗ് നടത്തുന്നതിനിടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ച യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഊരകം കരിവണ്ണൂർ പൊട്ടുചിറ കൊഴകുഴിപ്പറമ്പിൽ മുഹമ്മദ് ഷുഹൈബാ ( 21)ണ് അറസ്റ്റിലായത്. തിങ്കൾ ഉച്ചയോടു കൂടി ടെലി മെഡിസിൻ ഓൺലൈൻ പോർട്ടൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോന്നി മെഡിക്കൽ കോളേജിലെ വനിത ഡോക്ടർ, കൺസൾട്ടിംഗ് നടത്തി വരവേ പ്രതി തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് ദൃശ്യങ്ങൾ ഉൾപ്പടെ പരാതി നൽകുകയും, പരാതി പ്രകാരം ആറന്മുള പോലീസ് സ്റ്റേഷനിൽ സ്ത്രീയെ അപമാനിച്ചതിനും, വിവര സാങ്കേതികതാനിയമ പ്രകാരവും ,ആരോഗ്യ പ്രവർത്തക സംരക്ഷണ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി തൃശ്ശൂർ ഊരകം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളുടെ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐമാരായ അലോഷ്യസ്, അനിരുദ്ധൻ, എ എസ് ഐ നൗഷാദ്, സി പി ഓ മാരായ സലിം, മുബാറക്ക്, ഹരികൃഷ്ണൻ, ജിതിൻ ഗബ്രിയേൽ, സുജ അൽഫോൻസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.